Map Graph

മോണ്ടെറെ പാർക്ക്, കാലിഫോർണിയ

മോണ്ടെറെ പാർക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ആഞ്ചലസ് കൗണ്ടിയിൽ വടക്കൻ സാൻ ഗബ്രിയേൽ താഴ്വരയിലെ ഒരു പട്ടണമാണ്. ലോസ് ഏഞ്ചൽസ് നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം ഏഴ് മൈൽ ദൂരത്തിലാണിതു സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ ആപ്തവാക്യം "പ്രൈഡ് ഇൻ ദ പാസ്റ്റ്, ഫെയ്ത്ത് ഇൻ ദ ഫൂച്ചർ" എന്നതാണ്. ഏഷ്യൻ അമേരിക്കൻ വംശജരുടെ ഉയർന്ന വളർച്ചാനിരക്കുള്ളതും ക്ലസ്റ്റർ ഓഫ് സിറ്റീസ് എന്നറിയപ്പെടുന്നതുമായ നഗര വൃന്ദങ്ങളുടെ ഭാഗവുമാണ് മോണ്ടെറെ പാർക്ക്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 60,269 ആയിരുന്നു. മികച്ച വിദ്യാലയങ്ങൾ, വളരുന്ന സമ്പദ്വ്യവസ്ഥ, കേന്ദ്രീയമായ പട്ടണത്തിന്റെ സ്ഥാനം എന്നിവ കാരണമായി രാജ്യത്തെ മികച്ച ജീവിതസാഹചര്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ മോണ്ടെറെ പാർക്ക് സ്ഥിരമായ ഇടം പിടിച്ചിട്ടുണ്ട്.

Read article
പ്രമാണം:Monterey_Park_January_2013_002.jpgപ്രമാണം:Seal_of_Monterrey_Park,_California.jpgപ്രമാണം:LA_County_Incorporated_Areas_Monterey_Park_highlighted.svgപ്രമാണം:Usa_edcp_relief_location_map.png